മുവാറ്റുപുഴ:സൈക്കിളിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു.തൃക്കളത്തൂർ കാട്ടുചിറയിൽ അനീഷിന്റെ ഭാര്യ സരിതയാണ് (35)മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങറയിലായിരുന്നു അപകടം.മുവാറ്റുപുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ സരിത ഓടിച്ചിരുന്ന സ്കൂട്ടർ സൈഡിലൂടെ പോയ സൈക്കിളിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു.മുവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു സരിത.
സൈക്കിളിൽ തട്ടി റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രിക ലോറി കയറി മരിച്ചു
By
May 8, 2020 2:03 pm