Kerala

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ലി​സ്റ്റ് പ്ര​ച​രി​പ്പി​ച്ച ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ ലി​സ്റ്റ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച ​ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ള്ളി​യൂ​ര്‍ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​റാ​യ കോ​യി​പ്രം അ​ശ്വ​തി ഭ​വ​നി​ല്‍ മാ​യ​യെ​യാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍​നി​ന്നും പു​റ​ത്തു​വി​ട്ട ലി​സ്റ്റ് പ്ര​തി സ്വ​ന്തം വാ​ട്സ്‌ആ​പ്പ് ന​മ്പറില്‍ നി​ന്ന് ഇ​ത​ര ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​രു​ടെ വാ​ട്സ്‌ആ​പ്പ് ന​മ്പറില്‍
ല്‍ ​നി​ന്നാ​ണ് ലി​സ്റ്റ് ചോ​ര്‍​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം തു​ട​ര്‍​ന്നു വ​രു​ക​യാ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top