Kerala

വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു


കല്‍പ്പറ്റ: വയനാട്ടില്‍ കുരങ്ങുപനി പടരുന്നു. ജില്ലയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളു(64)വാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ പരിശോധനാഫലം ലഭിച്ചശേഷം രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കും.

ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേരാണ് കുരങ്ങുപനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top