Breaking News

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ​ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള ര​ജി​സ്ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍

തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടുവരുന്നതിനായുള്ള ര​ജി​സ്ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ല്‍ ആ​രം​ഭി​ക്കും. നോ​ര്‍​ക്ക​യു​ടെ www.registernorkaroots.com എ​ന്ന വെ​ബ്സൈ​റ്റി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​ത്.

ഇ​ത​ര സം​സ്ഥാ​ന​ത്ത് ചി​കി​ത്സാ ആ​വ​ശ്യ​ത്തി​നു പോ​യ​വ​ര്‍, ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ര്‍, കേ​ര​ള​ത്തി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തീ​യ​തി നി​ശ്ച​യി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍, പ​ഠ​നം പൂ​ര്‍​ത്തീ​ക​രി​ച്ച മ​ല​യാ​ളി​ക​ള്‍, പ​രീ​ക്ഷ, ഇ​ന്‍റ​ര്‍​വ്യൂ, തീ​ര്‍​ഥാ​ട​നം, വി​നോ​ദ​യാ​ത്ര, ബ​ന്ധു​ഗൃ​ഹ​സ​ന്ദ​ര്‍​ശ​നം എ​ന്നി​വ​യ്ക്കാ​യി പോ​യ​വ​ര്‍, ലോ​ക്ക് ഡൗ​ണ്‍ മൂ​ലം അ​ട​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കേ​ര​ളീ​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍, ജോ​ലി ന​ഷ്ട​പ്പെ​ട്ട​വ​ര്‍, റി​ട്ട​യ​ര്‍ ചെ​യ്ത​വ​ര്‍, കൃ​ഷി ആ​വ​ശ്യ​ത്തി​ന് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പോ​യ​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ദ്യ മു​ന്‍​ഗ​ണ​ന. മ​ട​ങ്ങി വ​രു​ന്ന​വ​രെ അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധി​ക്കും. ഇ​വ​ര്‍​ക്ക് ക്വാ​റന്റൈന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ഏ​തൊ​ക്കെ വ​ഴി​യി​ലൂ​ടെ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top