Breaking News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു; മരണം 652 ആയി

ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 20,471 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 1486 പേര്‍ക്ക്‌ രോഗം സ്ഥിരീകരിച്ചു.  24 മണിക്കൂറിനിടയില്‍ 49 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 652 ആയി ഉയര്‍ന്നു. 

രാജ്യത്തെ ആകെ കേസുകളുടെ 45 ശതമാനം ആറ് പ്രധാന നഗരങ്ങളിലാണ്. മൂവായിരത്തിലധികം കേസുകളുമായി മുംബൈയാണ് മുന്നില്‍. ഡല്‍ഹിയില്‍ പുതിയതായി 92 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇന്ന് ഒരാൾ മരിച്ചു. ആകെ രോഗികളുടെ എണ്ണം 2248 ആയി. ഇത് വരെ 48 പേരാണ് കോവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top