Latest News

അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി യുവാക്കള്‍

ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ലോക്ക്​ഡൗണ്‍ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കള്‍ കൂട്ടമായി വന്യജീവി വേട്ട​ക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാന്‍ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത്   നില്‍ക്കുന്ന യുവാക്കളുടെ വിഡിയോ​ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഴയിലയിലിട്ട്​ പാമ്പിന്റെ ​തോലൂരി വൃത്തിയാക്കുന്നതും വേവിക്കാന്‍ പാകത്തിനുള്ള കഷ്​ണങ്ങളാക്കുന്നതുമായ ദൃശ്യങ്ങളും വിഡിയോയില്‍ പകര്‍ത്തിയിരുന്നു.

ലോക്ക്​ഡൗണ്‍ മൂലം പണിക്ക്​ പോകാതായതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന അരിയും മറ്റ്​ ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ്​ വേട്ടക്കിറങ്ങിയത്​ എന്നാണ്​​ വിഡിയോയിലൂടെ ഇവര്‍ വിശദീകരിച്ചിരുന്നത്​.

പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ യുവാക്കള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാല്‍ ഇവര്‍ ഒളിവിലാണ്​.

രാജവെമ്ബാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അതിനെ കൊല്ലുന്നത് ജാമ്യം അനുവദിക്കാത്ത കുറ്റമാണ്. വംശനാശഭീഷണി നേരിടുന്ന ധാരാളം പാമ്ബുകളുള്ള സ്ഥലമാണ്​ അരുണാചല്‍ പ്രദേശ്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top