ചേർത്തല: ഭർത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചേർത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയോടെ ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇരുവർക്കും ഒന്നരവയസ് പ്രായമുള്ള ഒരു കുട്ടിയുണ്ട്.
സംഭവത്തിന് ശേഷം പ്രജിത്ത് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി സ്വയം കീഴടങ്ങുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.