Breaking News

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയം;ലോക്ഡൗണ്‍ വിഷയത്തിൽ ചർച്ച കേന്ദ്രതീരുമാനം വന്നതിനുശേഷം

സംസ്ഥാനത്ത് ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീട്. കേന്ദ്രതീരുമാനം വന്നതിനുശേഷം ചര്‍ച്ചയെന്ന് സംസ്ഥാന മന്ത്രിസഭ.തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കോവിഡ് നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ചിന്‍റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.

അതേസമയം, രാജ്യത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ബാധകമാകും. സമിതി റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി.  നരേന്ദ്ര മോദി രാഷ്ട്രീയ കക്ഷി നേതാക്കളുമായി അല്‍പ്പ സമയത്തിനകം ചര്‍ച്ച നടത്തും. 

അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5194 ആണ്. മരണ സംഖ്യ 149 ആയി. ഗുജറാത്തിലെ ജാംനഗറില്‍ കോവിഡ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹിയില്‍ എഎസ്െഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് കോളിനി സീൽ ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top