Business

മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി കല്യാണ്‍ സില്‍ക്‌സ്

കോവിഡ് 19-ന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. ഈ മഹാമാരിയുടെ ആരംഭം മുതല്‍ തന്നെ സഹായഹസ്തവുമായി കല്യാണ്‍ സില്‍ക്‌സ് മുന്‍പന്തിയിലുണ്ടായിരുന്നു. വിവിധ സംഘടനകളുമായി കൈകോര്‍ത്താണ് കല്യാണ്‍ സില്‍ക്‌സ് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായി അകലം പാലിക്കണമെങ്കിലും മനസ്സുകൊണ്ട് ഒരുമിക്കേണ്ട സമയമാണിതെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു. വരുംദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി കേരളത്തോടൊപ്പം ഞങ്ങളുണ്ടാകുമെന്നും പട്ടാഭിരാമന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുക വഴി സംസ്ഥാനത്തുള്ള ജനങ്ങളോടുള്ള പ്രതിബദ്ധത കല്യാണ്‍ സില്‍ക്‌സ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതാദ്യമായല്ല കല്യാണ്‍ സില്‍ക്‌സ് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. 2018 മഹാ പ്രളയം കേരളത്തെ കുലച്ചപ്പോള്‍ നാലു കോടി രൂപയോളം സംസ്ഥാനത്തിന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കല്യാണ്‍ സില്‍ക്‌സ് സംഭാവന ചെയ്തു. ഇതിനുപുറമെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കല്യാണ്‍ സില്‍ക്‌സിന്റെ നിരവധി ജീവനക്കാരുടെ വീടുകളുടെ പുനര്‍നിര്‍മ്മാണത്തിനായി കല്യാണ്‍ സില്‍ക്‌സ് മുന്‍കൈയെടുക്കുകയുണ്ടായി. വാണിജ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലും അയ്യായിരത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം മുഴുവനായിത്തന്നെ നല്‍കുവാന്‍ കല്യാണ്‍ സില്‍ക്‌സിന് കഴിഞ്ഞിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top