Kerala

ഒരാള്‍ മാത്രമേ വീട്ടില്‍ നിന്ന് പുറത്തിറങ്ങാവൂ, മൂന്നുമണിക്കൂറിനകം തിരിച്ചുവരണം: ലോക്ക് ഡൗണ്‍ മൂന്ന്​ ഘട്ടമായി പിന്‍വലിക്കണമെന്ന്​ കര്‍മ സമിതി


തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. ആദ്യഘട്ടത്തില്‍ ഒരു വീട്ടില്‍നിന്ന് ഒരാളെയേ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നും മൂന്നുമണിക്കൂറിനകം തിരിച്ചുവരണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

ഒന്നാം ഘട്ടം


1.മുഖാവരണമില്ലാതെ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല
2. പുറത്തിറങ്ങുന്നവര്‍ക്ക്​ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
4. ഒരു കുടുംബത്തിലെ ഒരാള്‍ക്ക്​ മൂന്ന്​ മണിക്കൂര്‍ പുറത്തിറങ്ങാം
5. 65 വയസിന്​ മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക്​ മാത്രം പുറത്തിറങ്ങിയാല്‍ മതിയാകും
6. ഒറ്റ ഇരട്ട അക്ക നമ്പര്‍ പരിഷ്​കാരം സ്വകാര്യ വാഹനങ്ങളില്‍ നടപ്പാക്കണം
7. അഞ്ച്​ ആളുകളില്‍ കൂടുതല്‍ കൂട്ടം കൂടരുത്​
8. മതചടങ്ങുകള്‍ക്ക്​ അനുമതിയുണ്ടാവില്ല
9. 50 ശതമാനം ജീവനക്കാരുമായി ബാങ്കുകള്‍ക്ക്​ പ്രവര്‍ത്തിക്കാം
10. വിവാഹത്തിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 10 ആളുകള്‍ക്ക്​ പ​ങ്കെടുക്കാം
11. റെയില്‍-വ്യോമഗതാഗതം പൂര്‍ണമായും നിരോധിക്കണം
12. സംസ്ഥാനത്ത്​ പുറത്ത്​ നിന്നുള്ളവരെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുത്​
13. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം
14.സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, തിയേറ്ററുകള്‍, ബാര്‍, കോണ്‍ഫറന്‍സ്​ ഹാള്‍ എന്നിങ്ങനെ കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്നവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്​.

രണ്ടാം ഘട്ടം


1.നിയന്ത്രണങ്ങള്‍ക്ക്​ വിധേയമായി ഓ​ട്ടോ-ടാക്​സി സര്‍വീസ്​ അനുവദിക്കാം

2.സിറ്റി സര്‍വീസ്​ ബസുകള്‍ക്ക്​ അനുമതി നല്‍കാം. ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ മാത്രം

3.ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക്​ മുന്‍ കരുതലെടുത്ത്​ പ്രവര്‍ത്തിക്കാം

4.വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക്​ വരെ പ​ങ്കെടുക്കാം

5.വിവിധ തൊഴിലിടങ്ങളില്‍ പരമാവധി 20 തൊഴിലാളികള്‍ മാത്രം

6. സാമൂഹിക അകലം പാലിച്ച്‌​ അര കിലോ മീറ്റര്‍ പ്രഭാത സവാരിക്ക്​ അനുമതി

മൂന്നാം ഘട്ടം


1.അന്തര്‍ ജില്ലാ ബസുകള്‍ക്ക്​ മൂന്നില്‍ രണ്ട്​ യാത്രക്കാരുമായി സഞ്ചരിക്കാന്‍ അനുമതി. ബസ്​ ഉടമകള്‍ സാനിറ്റൈസര്‍​ ഉള്‍പ്പടെസുരക്ഷാ സംവിധാനങ്ങളൊരുക്കണം. ഫേസ്​മാസ്​കും നിര്‍ബന്ധം

2.വിദേശ വിമാനയാത്രക്ക്​ അനുമതിയുണ്ടാവില്ല. മറ്റ്​ രാജ്യങ്ങളില്‍ കുടുങ്ങിയവരെ നിയന്ത്രണങ്ങള്‍ക്ക്​ വിധേയമായി നാട്ടിലെത്തിക്കാം

3.മറ്റ്​ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക്​ 14 ദിവസത്തെ ക്വാറ​ൈന്‍റന്‍ നിര്‍ബന്ധം

4.പരീക്ഷകള്‍ക്ക്​ മാത്രമായി സ്​കൂളുകളും കോളജുകളും തുറക്കാം

5.ഐ.ടി കമ്പനികള്‍​ ഭാഗികമായി തുറക്കാം. വര്‍ക്ക്​ ​ഫ്രം ഹോം സാധ്യമായവര്‍ക്ക്​ അത്​ നല്‍കണം

6.മാളുകളും​ സ്​റ്റോറുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാം. ഒരു കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക്​ മാത്രം പ്രവേശനം. കടകളില്‍ ഒരു മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കണം

7.കോടതികളുടെ പ്രവര്‍ത്തനം ഹൈകോടതിക്കു തീരുമാനിക്കാം
8.ബെവ്​കോ ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങണം
9.മതചടങ്ങുകള്‍ക്കുള്ള വിലക്ക്​ തുടരും.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top