Kerala

ചന്ദന കുറിയുടെ ചന്തവും, സുഗന്ധവും പരത്തിയ അവസാന സംഗീതം… അർജ്ജുനൻ മാസ്റ്റർക്ക് അശ്രുപൂക്കൾ അര്‍പ്പിച്ച് ചെമ്പാവിന്റെ അണിയറ പ്രവർത്തകർ

സംവിധായകന്‍ സിദ്ധീക്ക് വള്ളത്തോള്‍ നഗര്‍ ഒരുക്കിയ ‘ചെമ്പാവ് ‘ എന്ന സിനിമക്കു വേണ്ടി സത്യന്‍ കോട്ടപ്പടി രചിച്ച വരികള്‍ക്കാണ് സംഗീതകുലപതി എം.കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അവസാനമായി സംഗീത സംവിധാനമൊരുക്കിയത്. ചന്ദന കുറിയുടെ ചന്തവും, സുഗന്ധവും പരത്തിയ അവസാന സംഗീതം… 84-ാം വയസില്‍ വീല്‍ ചെയറിലിരുന്ന് ‘ചെമ്പാവ് ‘ എന്ന മണ്ണിന്റെ മണമുള്ള സിനിമക്ക് സംഗീതമൊരുക്കുമ്പോഴും അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിറയാര്‍ന്ന വിരലുകള്‍ക്ക് സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശം നഷ്ട്ടമായിരുന്നില്ല… ഇതിന് വേണ്ടി അര്‍ജ്ജുനന്‍ മാസ്റ്ററെ സമീപിച്ച അനുഭവം പങ്കുവെയ്ക്കുകയാണ് സിനിമയുടെ സംവിധായകനും, തിരക്കഥാകൃത്തുമായ സിദ്ധീക്ക് വള്ളത്തോള്‍ നഗര്‍.

‘രണ്ട് മാസം മുന്‍പാണിത്. ഏറെ ഭയത്തോടെയാണ് ഈ ആവശ്യവുമായി ഞങ്ങള്‍ മാസ്റ്റര്‍ക്ക് മുന്നിലെത്തിയത്. എറണാംകുളത്ത് പള്ളുരുത്തിയില്‍ മകന്‍ അശോകന്റെ വീട്ടിലായിരുന്നു അര്‍ജ്ജുനന്‍ മാസ്റ്റര്‍.
‘ചന്ദന കുറിയുടെ ചന്തം … സഖീ., ചാര്‍ത്തുമ്പോള്‍
നിനക്കേറെ സുഗന്ധം
നിറമാല തൊഴുത് നീ വരുമ്പോള്‍
നീല മിഴികളില്‍ നിറദീപ നാളം …..’
എന്ന് തുടങ്ങുന്ന പാട്ടിന് മാസ്റ്റര്‍ സംഗീതമൊരുക്കി തരണം എന്ന് പറഞ്ഞ് സിദ്ധി മാസ്റ്റര്‍ക്ക് മുന്നില്‍ അപേക്ഷ നല്‍കി – കരുതിയത് പോലെ തന്നെ ആദ്യം നിരസിച്ച മുഖഭാവം പ്രകടമാക്കി. ‘ഇക്കാലത്തൊന്നും ഞാന്‍ വേണ്ട മക്കളെ ‘ എന്ന് ഇടറിയ സ്വരത്തില്‍ പറയുകയും ചെയ്തു.
അനുഗ്രഹം പോലെ ഈ വരികള്‍ക്ക് മാഷ് തന്നെ സംഗീതമൊരുക്കി തരണമെന്ന സിദ്ധിയുടെ കഠിനമായ അപേക്ഷ ഒടുവില്‍ അനുഗ്രഹിക്കപ്പെട്ടു.
വരികള്‍ ആവര്‍ത്തിച്ച് കേട്ടു. കഥാപശ്ചാത്തലവും, മറ്റും വിശദമായി മാഷ് കേട്ടു . ഒരാഴ്ചകൊണ്ട് സംഗീതമൊരുക്കി നല്‍കി.
മറ്റൊരു പാട്ടിന് മകന്‍ അശോകനും സംഗീതം നല്‍കി.
തന്റെ സംഗീതത്തില്‍ മാഷ് തൃപ്തനായിരുന്നില്ല. 10 മാര്‍ക്ക് സ്വയം നല്‍കി ഒന്നു ചിരിച്ചു. പക്ഷേ, സിദ്ധീക്കും, സത്യന്‍ മാഷും 100ല്‍ 100 നല്‍കി മാസ്റ്ററുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി –
മാഷ് തന്നെ കണ്ടെത്തിയ ഒരാള്‍ ട്രാക്ക് പാടി പാട്ട് റെക്കോര്‍ഡ് ചെയ്തു.

പി. ജയചന്ദ്രന്റെ ശബ്ദത്തില്‍ ഈ പാട്ട് പാടിക്കാന്‍ ആയിരുന്നു മാഷുടെ ആഗ്രഹവും, നിര്‍ദ്ദേശവും. ‘ മകന്‍ അശോകന്‍ പറയുന്നു.’
ഹാര്‍മോണിയം എടുത്ത് മടിയില്‍ വെച്ച് കൈകള്‍ റെഡിയാക്കി കൊടുത്താല്‍ പിന്നെ അച്ഛന്‍ സംഗീത ലോകത്ത് മണിക്കൂറുകളോളം മനസും, വിരലുകളും ഓടിക്കും. പഴയ പാട്ടുകള്‍ ഹാര്‍മോണിയത്തില്‍ പുനര്‍ജ്ജനിക്കുന്നത് ഇപ്പോഴും കാണാം…’
200ല്‍പരം സിനിമകള്‍ – 1000ത്തിലേറെ പാട്ടുകള്‍ക്ക് സംഗീതം -1000 വര്‍ഷം കഴിഞ്ഞാലും അര്‍ജ്ജുനന്‍ മാസ്റ്റര്‍ മലയാളത്തിന് നല്‍കിയ നല്ല പാട്ടുകള്‍ക്ക് മരണമുണ്ടാവില്ല..

പ്രണാമം …

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top