ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി വെട്ടിച്ചുരുക്കിയ ബാങ്കിന്റെ പ്രവര്‍ത്തന സമയം നീട്ടി. ഏപ്രില്‍ നാലു വരെ നാലുമണി വരെയാണ് പ്രവര്‍ത്തന സമയം നീട്ടിയത്. ശമ്പള ദിനങ്ങളും മാസത്തിന്റെ തുടക്കവും കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവൃത്തി സമയം നീട്ടാന്‍ സര്‍ക്കാര്‍ നിർദ്ദേശിച്ചു.
ഇടപാടുകാരുടെ അക്കൗണ്ട് നമ്പർ അനുസരിച്ച് ശാഖകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബാങ്കുകളുടെ പ്രവൃത്തി സമയം നേരത്തെ ഉച്ചയ്ക്ക് രണ്ടുമണി വരെയാക്കിയിരുന്നു. ഇതാണ് നീട്ടിയത്.
ഏപ്രിൽ നാലുവരെ ബാങ്കുകളുടെ പ്രവർത്തന സമയം നീട്ടി
By
March 30, 2020 7:23 pm