Breaking News

പത്തനംതിട്ടയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേരും ആശുപത്രി വിട്ടു

പത്തനംതിട്ട: കോവിഡ് 19 ഭേദമായ റാന്നി സ്വദേശികൾ ആശുപത്രി വിട്ടു.

മാർച്ച് ഏഴാം തീയതിയാണ് പത്തനംതിട്ട ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്.ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ ബന്ധുക്കൾക്കും ഉൾപ്പെടെ അഞ്ച് പേർക്കാണ് രോഗം കണ്ടെത്തിയത്.

ഈ അഞ്ചു പേരുടെയും പരിശോധനാ ഫലം ഡബിൾ നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു. അവരെ ഡിസ്ചാർജ് ചെയ്തു.കഴിഞ്ഞ ദിവസം തന്നെ ഫയർഫോഴ്സും ആരോഗ്യ പ്രവർത്തകരും വാർഡ്മെമ്പർമാരും ഒരുമിച്ച് അവരുടെ വീടും പരിസരവും അണുവിമുക്തമാക്കുവാനുള്ള നടപടികൾ എടുത്തിട്ടുണ്ടായിരുന്നു.

ഇവരാരും രോഗം മനപ്പൂർവം വരുത്തിയതല്ല. ഇവരിൽ രോഗം ആദ്യം കണ്ടുപിടിച്ചു എന്നേയുള്ളൂ . ഇതെല്ലാം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. അതുകൊണ്ടുതന്നെ ഇവരോട് ആരെങ്കിലും അപര്യാദയായി പെരുമാറുകയോ ഇവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്തുകൂടാ.ഇവരുടെ സുരക്ഷാ ചുമതലയ്ക്കായി എസ് പിക്കും സ്റ്റേഷൻ പോലീസ് ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top