ന്യൂഡൽഹി: കോവിഡ് ബാധയെ തുടർന്ന് കര്‍ണാടകയില്‍ വീണ്ടും മരണം. തുമകൂരുവില്‍ അറുപത്തഞ്ച് വയസുകാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് ഡല്‍ഹി വഴിയാണ് ഇയാള്‍ നാട്ടിലെത്തിയത്.അതേസമയം, രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 17 പേര് മരിച്ചു. 66 പേര്‍ക്ക് രോഗം മാറിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരെ നിരീക്ഷിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായെന്നും അത് അടിയന്തരമായി പരിഹരിക്കണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി. ലോക് ഡൗണിന്റെ നാലാംദിനവും രാജ്യം ഏറെക്കുറെ നിശ്ചലമാണ്.
രാജ്യത്ത് 724 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 66 പേര്‍ക്ക് രോഗം മാറി
By
March 27, 2020 4:30 pm