Business

കല്യാൺ സിൽക്സ് കുടുംബാംഗങ്ങൾക്ക് മാർച്ചിലെ ശമ്പളം കുറവില്ലാതെ ഏപ്രിൽ 3ന് ലഭിക്കും

കൊച്ചി: സംസ്ഥാനത്ത് കൊറോണ വ്യാപനം തടയാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അതി ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അതിനോട് ചേർന്ന് നിന്ന് കൊണ്ട് കൊറോണയെ തോൽപ്പിക്കാൻ ശരീരം കൊണ്ട് അകലം പ്രാപിക്കണമെങ്കിലും മനസ്സ് കൊണ്ട് ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്ന് കല്യാൺ സിൽക്സ് ഉടമ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.കല്യാൺ സിൽക്സ് ഓരോ കുടുംബങ്ങൾക്ക് ഒപ്പവും ഉണ്ടെന്ന് ഓർമിപ്പിച്ചു കൊണ്ട് മാർച്ച് മാസത്തെ ശമ്പളം ഒരു കുറവും കൂടാതെ ഏപ്രിൽ 3 ന് തന്നെ ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് അറിയിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ തന്നെ അധിക സമയവും ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top