Kerala

ജനതാകര്‍ഫ്യൂവിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മമ്മൂട്ടിയും മോഹന്‍ലാലും

ഞായറാഴ്ചത്തെ ജനതാകര്‍ഫ്യൂവിന്‌ പിന്തുണ അറിയിച്ച്‌ നടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍”-മമ്മൂട്ടി പറഞ്ഞു.

”ലോകത്തെ സ്തംഭിപ്പിച്ച്‌ കോവിഡ്-19 ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാകാന്‍ മാര്‍ച്ച്‌ 22 ന് ജനത കര്‍ഫ്യൂ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്‍കിയിരിക്കുകയാണ്. രാവിലെ 7 മുതല്‍ രാത്രി 9 വരെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കര്‍ഫ്യൂവിന്റെ ഭാഗമാകാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്‍, രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു”- മോഹന്‍ലാല്‍ പറഞ്ഞു.

ശ്രീകുമാരന്‍ തമ്പി, കമല്‍ ഹാസന്‍, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ഹൃത്വിക് റോഷന്‍, അക്ഷയ് കുമാര്‍, ജയസൂര്യ, ഉണ്ണിമുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് തുടങ്ങി ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top