കുവൈത്ത് സിറ്റി: കൊറോണയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കുവൈത്തില്‍ സ്വദേശി യുവാവ് ഹൗസ് ഡ്രൈവറെ കുത്തിക്കൊന്നു. അല്‍ നഹ്ദയിലെ സ്വദേശി കുടുംബത്തിലായിരുന്നു സംഭവം.
മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിവരാന്‍ 27കാരനായ യുവാവ് ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും കൊറോണ ഭീതിയാല്‍ അദ്ദേഹം വിസമ്മതിച്ചു. തര്‍ക്കത്തിനൊടുവില്‍ രോഷാകുലനായ യുവാവ് കത്തിയെടുത്ത് ഡ്രൈവറെ കുത്തുകയായിരുന്നു. ദേഷ്യം കൊണ്ട് താന്‍ പലതവണ കുത്തിയതായി ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline