Kerala

കോവിഡ് 19; എല്ലാതരം ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം

തിരുവനന്തപുരം:  കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാതരം ബാങ്ക് വായ്പകള്‍ക്കും ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കാന്‍ ബാങ്കേഴ്സ് സമിതി സബ് കമ്മിറ്റി ശുപാര്‍ശ ചെയ്തു . 2020 ജനുവരി 31 മുതല്‍ ആരംഭിച്ച്‌ 12 മാസക്കാലയളവിലേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

ജനുവരി 31 വരെ കൃത്യമായി തിരിച്ചടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ 25000 രൂപ വരെ വായ്പ നല്‍കാനും ബാങ്കേഴ്സ് സമിതി തീരുമാനമെടുത്തു. മൂന്നുമാസത്തേക്ക് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കും. 

കൊറോണയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇതിന് തത്വത്തില്‍ അംഗീകാരവും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സബ്കമ്മിറ്റി യോഗമാണ് വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top