തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 25603 നിരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 25363 വീടുകളിലും 237 പേർ ആശുപത്രികളിലും ഉണ്ട്. പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. 4622 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550 സാമ്പിളുകളാണ്. 2140 ആളുകൾക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുപ്രീംകോടതിയുടെ അഭിനന്ദനം സര്‍ക്കാരിന് കരുത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്പകര്‍ച്ച നിയന്ത്രണാതീതമാകാന്‍ സാധ്യതയുണ്ട്. ഓരോ പ്രദേശത്തും ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR