Breaking News

ഫിലിപ്പൈന്‍സില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ഉടന്‍ നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഫിലിപ്പൈന്‍സ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ഉടന്‍ നാട്ടിലെത്തിക്കും. അടുത്തവിമാനത്തില്‍ ഇവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഉറപ്പുനല്‍കിയതായി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഫിലിപ്പൈന്‍സിലെ ഹോസ്റ്റലും കടകളും അടച്ചതിനാല്‍ വിദ്യാര്‍ഥികള്‍ പെരുവഴിയിലായ അവസ്ഥിയിലായിരുന്നു. 400 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായാണ് വിവരം. എയര്‍ ഏഷ്യ വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലും വിശാഖപട്ടണത്തിലും എത്തിക്കാനാണ് ശ്രമം. വിമാനത്തിന് ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി ലഭിച്ചു. എംബസി അധികൃതരും എയര്‍ ഏഷ്യ അധികൃതരും ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top