പൃഥ്വിരാജ് നായകനായി എത്തിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ബിജു മേനോനോടൊപ്പം പൃഥ്വിരാജ് ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രം തമിഴില്‍ റീമേക് ചെയ്യുന്ന വാര്‍ത്ത ഏറെ വൈറലായിരുന്നു. ആടുകളം, ജിഗാര്‍ത്താണ്ഡ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച കതിരേശന് ആണ് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ഇപ്പോള്‍ ഇതാ ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. ഈ അടുത്ത് റിലീസിനെത്തിയ അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം അല വൈകുണ്ഠപുരമുലൂ നിര്‍മിച്ച സൂര്യ ദേവര നാഗ വംശിയാണ് ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ