Kerala

കൊറോണ പ്രതിരോധത്തില്‍ കൈകോര്‍ത്ത് താരങ്ങളും

എല്ലാ അടിയന്തിര അവസ്ഥകളിലും ഇന്‍ഫര്‍മേഷന്‍ ബ്യൂറോകളായി മാറുന്ന ഇടമാണ് സെലബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ പേജുകള്‍. നിപ്പയിലും പ്രളയകാലത്തുമെല്ലാം ശരിയായ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവാനും താരങ്ങളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. കൊറോണകാലത്തും സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍,മഞ്ജുവാര്യര്‍ തുടങ്ങി നിരവധി താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ കൊറോണ പ്രതിരോധശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച കാമ്പയിനാണ് ബ്രേക്ക് ദ ചെയിന്‍. ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും വീടുകളിലും അടക്കം കൈ കഴുകുന്നതിനും ശുചീകരിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടാക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം. മികച്ച പിന്തുണയാണ് ഈ കാമ്പയിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

#coronavirus #breakthechain Salute to Minister KK Shailaja Teacher and the medical team with her and the entire Government for leading this battle for us!

#coronavirus #breakthechainSalute to Minister KK Shailaja Teacher and the medical team with her and the entire Government for leading this battle for us!

Posted by Manju Warrier on Sunday, March 15, 2020
Corona – Say No to Panic , Say Yes to Precaution

Corona – Say No to Panic , Say Yes to PrecautionWatch in YouTube : https://youtu.be/n4DQHnvNJ2g#Corona #Covid19 #CoronaAwareness

Posted by Mohanlal on Friday, March 13, 2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top