Business

ഗോപു നന്ദിലത്ത് ജി മാര്‍ട്ട് ബംബര്‍ ഓഫര്‍ നറുക്കെടുപ്പ്; വിജയികള്‍ക്ക് 10 കാറുകള്‍ എംപി ഹൈബി ഈഡനും, കൊച്ചി മേയര്‍ സൗമിനി ജെയ്‌നും വിതരണം ചെയ്തു

കലൂര്‍: ഗോപു നന്ദിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി മാര്‍ട്ട് ഉപഭോക്താക്കള്‍ക്കായി ഓണം റംസാന്‍ ക്രിസ്മസ് ന്യൂ ഇയര്‍ സീസണുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ജി മാര്‍ട്ട് ബംബര്‍ ഓഫറിലെ 10 വിജയികള്‍ക്ക് ഡാറ്റ്‌സണ്‍ റെഡീ ഗോ-ഡി കാറുകള്‍ സമ്മാനിച്ചു. കലൂര്‍ ഷോറൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ എറണാകുളം എംപി ഹൈബി ഈഡനും മേയര്‍ സൗമിനി ജെയ്‌നും വിജയികള്‍ക്ക് സമ്മാന വിതരണം ചെയ്തു. നന്തിലത്തിന്റെ വിവിധ ഷോറൂമുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്ത 10 പേര്‍ക്കാണ് ഡാറ്റ്‌സണ്‍ കാര്‍ സമ്മാനമായി ലഭിച്ചത്.

ജയചന്ദ്രന്‍(കോഴിക്കോട്), ബിന്ദു അജികുമാര്‍(കട്ടപ്പന),ദിനു ദാസ്( കലൂര്‍)കെവി സുധന്‍(ഇടപ്പള്ളി) ബാബു എന്‍( കലൂര്‍) അഷ്‌റഫ്( കണ്ണൂര്‍)മുഹമ്മദ് ഷെഫീഖ്( പട്ടാമ്പി) ബിനീഷ് കുമാര്‍(ആലപ്പുഴ) സാരംഗ് എന്‍( കണ്ണൂര്‍) സജീവന്‍ പിപി എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്.

ഡിവിഷന്‍ കൗണ്‍സിലര്‍ എംജി അരിസ്റ്റോട്ടില്‍,കളമശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ മാര്‍ട്ടിന്‍ തായങ്കേരി, നന്തിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ഗോപു നന്തിലത്ത്, അര്‍ജുന്‍ നന്തിലത്ത്, എശ്വര്യ നന്തിലത്ത്, സിഇഒ പിഎ സൂബൈര്‍,അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ജോയി എന്‍പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top