കൊറോണ വൈറസ് ഭീതി ലോകരാജ്യങ്ങളെ എത്രത്തോളം ബാധിച്ചു എന്നതിന്റെ തെളിവാവുകയാണ് തായ്ലാന്ഡില് നിന്നുള്ള ഈ വിഡിയോ. നൂറിലേറെ കുരങ്ങന്മാരാണ് ഒരു വാഴപ്പഴത്തിന് വേണ്ടി തെരുവില്‍ പോരടിക്കുന്ന്.
കൊറോണ ഭീതിയില്‍ തായ്ലാന്ഡില് ടൂറിസം മേഖല വലിയ തകര്‍ച്ചയാണ് നേരിടുന്നത്. സഞ്ചാരികളുടെ വരവും കച്ചവടവും തകര്‍ന്ന സാഹചര്യത്തില്‍ പട്ടിണിയിലായിരിക്കുന്നത് കുരങ്ങമാരാണ്. സഞ്ചാരികള്‍ നല്കുന്ന ഭക്ഷണമായിരുന്നു ഇവരുടെ ഏക ആശ്രയം. ഇതില്ലാതായതോടെ കുരങ്ങന്മാരുടെ വന്‍ സംഘം തന്നെയാണ് ഭക്ഷണം തേടി തെരുവിലിറങ്ങിയിരിക്കുന്നത്.ഒരു വാഴപ്പഴത്തിനായി കൂട്ടത്തല്ല് നടക്കുന്ന ദയനീയമായ കാഴ്ചയാണ് വിഡിയോയില്‍ കാണുന്നത്.