Breaking News

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19; 5468 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒരു വിദേശ പൗരനടക്കം രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ പൗരനും യുകെയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന വെള്ളനാട് സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ ആകെ കോവിഡ് 19 കേസുകള്‍ 22 ആയി. 19 പേര്‍ ചികിത്സയിലാണ്. മൂന്ന് പേരുടെ രോഗം നേരത്തെ ഭേദമായി.

അതേസമയം സംസ്ഥാനത്ത് 5168 പേര്‍ നിരീക്ഷണത്തിലാണ്. 69 പേര്‍ ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകളില്‍ 1132 എണ്ണം നെഗറ്റീവാണ്. ബാക്കി ഫലങ്ങൾക്കായി കാത്തിരിക്കുന്നു. ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന രോഗബാധ ഉള്ള രാജ്യങ്ങളിലെ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top