Kerala

വീട്ടിലേക്കുള്ള വഴി അടച്ചതില്‍ മനംനൊന്ത്​ ഓ​ട്ടോ ഡ്രൈവര്‍ ജീവനൊടുക്കി

മാനന്തവാടി: വീട്ടിലേക്കുള്ള വഴി അയല്‍വാസി അടച്ചതില്‍ മനംനൊന്ത്​ ഓ​ട്ടോ ഡ്രൈവര്‍ ആത്മഹത്യചെയ്​തു. കമ്മന പുലിക്കാട് കദളിക്കാട്ടില്‍ ഉലഹന്നാ​ന്റെ മകന്‍ ജോണി (51) ആണ്​ റോഡരികിലെ മരത്തില്‍ തൂങ്ങിമരിച്ചത്​.

വീട്ടിലേക്ക്​ സ്വന്തംചെലവില്‍ ജോണി നിര്‍മിച്ച 700 മീറ്റര്‍ വഴി അയല്‍വാസിയും ബന്ധുവുമായ ആള്‍ അടച്ചിരുന്നു. കുറച്ചുകാലമായി ഇരുവരുംതമ്മില്‍ വഴിത്തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇന്നലെ പോലീസ്‌
സ്ഥലത്തെത്തിയെങ്കിലും പ്രശ്​നത്തിന്​ പരിഹാരമായില്ല. മാനന്തവാടി ടൗണിലെ ഓ​ട്ടോഡ്രൈവറാണ്​ ജോണി. ഭാര്യ: സാലി. മക്കള്‍: ജോഷി, അല്‍ന. 

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top