തിരുവനന്തപുരം: ഒരു വശത്തുനിന്ന് മിണ്ടരുതെന്നും മറുവശത്തുനിന്ന് എല്ലാം അറിയിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്ത് ഒരു രാജ്യത്തും മഹാമാരിയെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. വീഴ്ച സംഭവിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രശ്നത്തിന്റെ
ഗൗരവം പ്രതിപക്ഷം കാണണം. ആരോഗ്യമന്ത്രിയുടേത് മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നത്കൊണ്ട് താന്‍ വക്താവായെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR