മുംബൈ: ഐപിഎല്‍ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന മത്സരം ഏപ്രില്‍ 15ലേക്ക് മാറ്റി. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് തീയതി മാറ്റിയിരിക്കുന്നത്. വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത് ഏപ്രില്‍ 15 വരെ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ വിദേശ കളിക്കാരുടെ പങ്കാളിത്തം സംശയത്തിലായി. ഇതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസവും പരിഗണിച്ചാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഡല്‍ഹിയില്‍ ഐപിഎല്‍ മത്സരങ്ങളും മറ്റ് കായിക മത്സരങ്ങളും നടത്തുകയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന കായിക പരിപാടികളെല്ലാം നിരോധിക്കുകയാണ്. ആളുകളെ തടയുകയല്ല, കൂട്ടം ചേരുന്നത് ഒഴിവാക്കാനാണ് ശ്രമം. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR