Kerala

തിരുവനന്തപുരത്ത് മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ഉത്തരവ്

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ മൃഗശാലയും മ്യൂസിയവും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് അടച്ചിടാന്‍ നിര്‍ദേശം. ആളുകള്‍ കൂട്ടമായി ഇവിടങ്ങളില്‍ എത്തുന്നത് പരിഗണിച്ചാണ് നടപടിയെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. പ്ലാനിറ്റോറിയവും 31 വരെ പ്രവര്‍ത്തിക്കില്ല. കൊറോണ ഭീതി മൂലം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നേരത്തെ തന്നെ അടച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/KnNI8qufSMHHFPaEISyypJ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top