Kerala

കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് എട്ട് വരെ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ അതത് സ്ഥലങ്ങളിലുണ്ടായിരുന്നവര്‍ ആരോഗ്യവകുപ്പിന്റെ സ്‌ക്രീനിങ് പരിശോധനകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top