Breaking News

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളയാള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയി

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് ഇറങ്ങിപ്പോയി. ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. 

ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

ശൗചാലയത്തില്‍ അടക്കം പോയി മടങ്ങിവരാന്‍ ആവശ്യമായ സമയം കഴിഞ്ഞും യുവാവിനെ കാണാതായതോടെയാണ് ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ പേരുവിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലീസിന് കൈമാറി. യുവാവിനെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top