കൊറോണ വൈറസ് ബാധയില്‍ ഇറ്റലിയില്‍ മരണം 366 ആയി. ഇന്നലെ മാത്രം 133 പേരാണ് മരിച്ചത്. 1492 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് ഇന്നലെ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ശതമാനമാണ്. രാജ്യത്താകെ കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 7,375 ആയി. വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡി അടക്കം 15 പ്രവിശ്യകള്‍ അടച്ചുപൂട്ടിക്കൊണ്ട് പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഉത്തരവ് പുറപ്പെടുവിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/KnNI8qufSMHHFPaEISyypJ
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)