Breaking News

ക്രൂര പീഡനത്തിനിരയായ ഹരിദാസിന് സഹായവുമായി മമ്മൂട്ടി;സൗജന്യ ചികിത്സ നൽകും

മലേഷ്യയിൽ തൊഴിലുടമയുടെ പീഡനത്തിൽ ദേഹമാകെ പൊള്ളലേറ്റ ഹരിപ്പാട് സ്വദേശി എസ്.ഹരിദാസിന്റെ ചികിത്സ ഏറ്റെടുക്കാമെന്നു നടൻ മമ്മൂട്ടി. മമ്മൂ‍ട്ടി ഡയറക്ടറായ പതഞ്ജലി ആയുർവേദ കേന്ദ്രത്തിലായിരിക്കും ചികിത്സ. പൊള്ളൽ സംബന്ധിച്ച എല്ലാ ചികിത്സയും യാത്രച്ചെലവും മറ്റും സ്ഥാപനം നൽകുമെന്നു ഡയറക്ടർ ഡോ. കെ.ജ്യോതിഷ് കുമാർ പറഞ്ഞു. പൊള്ളൽ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളുടെയും ചികിത്സ ഹരിദാസിനു പൂർണമായും സൗജന്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഹരിദാസിൻ്റെ മൂത്ത മകൾ ഹരിലക്ഷ്മി 10ആം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. പരീക്ഷകൾ അവസാനിച്ചു കഴിഞ്ഞ ഉടൻ ചികിത്സയ്ക്ക് പോകാനാണ് ഹരിദാസിൻ്റെയും കുടുംബത്തിൻ്റെയും തീരുമാനം. കുറ്റിപ്പുറത്തും കൊച്ചി പനമ്പള്ളി നഗറിലുമാണ് പതഞ്ജലിയുടെ ആശുപത്രികൾ. ഇതിൽ എവിടെയെങ്കിലുമാവും ചികിത്സ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top