തിരുവനന്തപുരം: മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് കെഎസ്യു നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകയുടെ പരാതി. മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചതിന് കെഎസ്യു സംസ്ഥാനതല നേതാക്കളടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം കെഎസ്യു ജില്ലാ പ്രസിഡന്റ് സെയ്താലി എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രവര്‍ത്തക നേരിട്ട് നല്‍കിയിരിക്കുന്ന പരാതിയിലാണ് കേസ്. തൊടുപുഴ മുട്ടം പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നാണ് പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR