ഇന്ത്യയില്‍ ഡല്‍ഹിയിലും തെലുങ്കാനയിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ കോവിഡ് 19 എത്തിയെന്ന് അറിയിച്ചു കൊണ്ടുള്ള ടിക്ടോക് വീഡിയോയുമായി നടി ചാര്‍മി കൗര്‍ രംഗത്തു വന്നിരുന്നു. സന്തോഷത്തോടെയും പരിഹാസ സ്വരത്തിലാണ് കോവിഡ് 19 രണ്ടിടത്ത് കൂടി എത്തിയെന്ന് പറഞ്ഞുള്ള വീഡിയോയാണ് ചാര്‍മി പോസ്റ്റ് ചെയ്തത്.
What is she even thinking? #coronavirus #coronavirusindia #CoronaOutbreak #charmme pic.twitter.com/0UUJ2KbYdt
— T S Sudhir (@Iamtssudhir) March 2, 2020
വീഡിയോ വിവാദമായതോടെ ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചാര്‍മി.
‘എല്ലാ കമന്റുകളും അഭിപ്രായങ്ങളും വായിച്ചു. ആ വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവായൊരു വിഷയത്തില്‍ ഞാന്‍ പക്വതയില്ലാതെ പ്രതികരിച്ചു. ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും. ഭാവിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും താരം പറഞ്ഞു..
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR