Latest News

16-ാം വയസ്സില്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നു; മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു: റഷ്‌മി ദേശായി

16-ാം വയസ്സില്‍ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്ന അവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രേക്ഷകരുടെ
പ്രിയ സീരിയല്‍ താരം റഷ്‌മി ദേശായി. സീരിയലില്‍ അഭിനയിക്കാന്‍ ഒരുങ്ങിയപ്പോള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഒരാള്‍ ശ്രമിച്ചെന്ന് താരം വെളിപ്പെടുത്തി.

”അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ അയാള്‍ എവിടെയാണ് എന്ന് എനിക്ക് അറിയില്ല. ആദ്യമായി കണ്ടപ്പോള്‍ എന്താണ് പദ്ധതി എന്ന് അയാള്‍ ചോദിച്ചു. പക്ഷേ, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എനിക്ക് അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞു. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കില്‍ ജോലിയൊന്നും കിട്ടില്ലെന്ന് അയാള്‍ പറഞ്ഞു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവസരം മുതലാക്കാനും എന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാള്‍ അയാളായിരുന്നു” – റഷ്‌മി പറഞ്ഞു.
ഓഡീഷനെന്നു പറഞ്ഞു വിളിച്ച് വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും റഷ്‌മി തുറന്നു പറഞ്ഞു. ”ഓഡീഷനു വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് അവിടെ എത്തിയത്. എന്നാല്‍ അയാളല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. അന്ന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമം. എനിക്ക് താല്‍പര്യമില്ലെന്ന് അയാളോട് ഞാന്‍ പറഞ്ഞു കൊണ്ടിരുന്നു. അതോടെ എങ്ങനെയെങ്കിലും എന്നെ വശീകരിക്കാനായി ശ്രമം. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്ന് രക്ഷപ്പെടാനായത്. പുറത്തിറങ്ങി എല്ലാ കാര്യങ്ങളും ഞാന്‍ അമ്മയോട് പറഞ്ഞു. പിന്നീട് അമ്മ അയാളെ ഒരു റസ്റ്റോറന്റിലേക്ക് വിളിച്ച് വരുത്തുകയും അടിക്കുകയും ചെയ്തു. ഇനി എന്നെ ഉപദ്രവിച്ചാല്‍ അയാളെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുത്തി”- താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top