വയനാട്ടില്‍ പ്രളയത്തില്‍ വീട് നഷ്ടപെട്ട യുവാവ് തൂങ്ങി മരിച്ചു. മേപ്പാടി തൃകൈപ്പറ്റ പള്ളക്കവല സനിലിനെയാണ് ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തിലാണ് സനിലിന് വീട് നഷ്ടമായത്.
അടിയന്തരസഹായമായ പതിനായിരം രൂപ ഒഴികെ മറ്റൊരു സഹായവും സനിലിന് ലഭിച്ചിരുന്നില്ല. ഭൂമിയുടെ രേഖകള്‍ നഷ്ടപ്പെട്ടതു കാരണം ലൈഫ് പദ്ധതിയിലും സനില്‍ ഉള്‍പ്പെട്ടിരുന്നില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR