Kerala

ജമന്തി ചെടിയെന്നു പറഞ്ഞ് അമ്മയെ പറ്റിച്ച് വീട്ടില്‍ കഞ്ചാവ് ചെടി നട്ടു; യുവാവ് അറസ്റ്റില്‍

തുറവൂര്‍: വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ട കേസില്‍ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ഷാരൂണിനെയാണ് (24) കുത്തിയതോട് പോലീസ് അറസ്റ്റുചെയ്തത്.

വീട്ടില്‍ ഇന്നേവരെ ഒരു കൃഷിയും ചെയ്യാത്ത ഷാരൂണ്‍ പ്ലാസ്റ്റിക് ചാക്കിനകത്ത് നട്ട ചെടിക്ക് പതിവായി വെള്ള മൊഴിക്കുന്നതു കണ്ട് അമ്മ ചോദിച്ചപ്പോള്‍ ജമന്തി പോലൊരു ചെടിയാണെന്നാണ് പറഞ്ഞത്. പിന്നീട് ഈ വിവരം വാര്‍ഡില്‍ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍.രതീഷിനും പ്രവീണിനും ലഭിച്ചു.  കുത്തിയതോട് എസ്.ഐ. ഏലിയാസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഷാരൂണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായി നടത്തിയ ചോദ്യംചെയ്യലിൽ ഷാരൂണിന്റെ പക്കൽനിന്ന് കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചുണ്ട്.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top