Breaking News

സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണത്തെ തള്ളി മുഖ്യമന്ത്രി


തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. കേസ് മറ്റേതെങ്കിലും ഏജന്‍സികള്‍ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചു. സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമായി ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഇതിനെ ഗൗരവമായി കാണുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം തുടരുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോള്‍ വേറെ അന്വേഷണം ആവശ്യമില്ല. അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥനടക്കം 11 പേര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി പ്രതിപക്ഷത്തിനു മറുപടി നല്‍കി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top