Latest News

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച്‌ നടി ബിജെപി വിട്ടു

ഡല്‍ഹി കലാപത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയില്‍ നിന്ന് രാജി. പശ്ചിമ ബംഗാളിലെ പ്രമുഖ നടി സുഭദ്ര മുഖര്‍ജിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. 2013ല്‍ ബിജെപിയുടെ പ്രവര്‍ത്തന രീതിയില്‍ ആകൃഷ്ടയായാണ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇപ്പോള്‍ പോക്ക് ശരിയല്ലെന്ന് ബോധ്യപ്പെട്ടിട്ടാണ് രാജി വയ്ക്കുന്നതെന്നും സുഭദ്ര പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് സുഭദ്ര രാജിക്കത്ത് കൈമാറി.

വിദ്വേഷവുംജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതും ബിജെപിയുടെ പ്രത്യശാസ്ത്രമായി മാറിയിരിക്കുന്നു. ഒരുപാട് ആലോനകള്‍ക്ക് ശേഷം ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു- സുഭദ്ര പറഞ്ഞു.
‘ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ, നിരവധിയാളുകള്‍ കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ക്ക് തീയിട്ടു. കലാപം ജനങ്ങളെ വിഭജിച്ചു. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കളായ അനുരാഗ് താക്കൂറിനും കപില്‍ മിശ്രയ്ക്കും എതിരെ ആരും ഒരു നടപടിയും സ്വീകരിച്ചില്ല. എന്താണ് ഇവിടെ നടക്കുന്നത്? കലാപത്തിന്റെ ദൃശ്യങ്ങളെ എന്നെ പിടിച്ചുലച്ചു. കപില്‍ മിശ്രയും അനുരാഗ് താക്കൂറും പോലുള്ളവരുള്ള പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ല’- സുഭദ്ര പറഞ്ഞു.

‘പൗരത്വ നിയമത്തിന്റെ പേരില്‍ മുഴുവന്‍ ഇന്ത്യക്കാരുടെയും ജീവന്‍ വെച്ച്‌ കളിക്കുന്നത് എന്താണെന്നും അവര്‍ ചോദിച്ചു. എന്തിനാണ് നമ്മള്‍ പെട്ടെന്ന് പൗരത്വം തെളിയിക്കുന്നത്? അവര്‍ മനുഷ്യത്വത്തെ കൊല്ലുകയും പിശാചുകളെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ഇത് തലസ്ഥാന നഗരത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, രാജ്യത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്’ എന്നും സുഭദ്ര കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top