ചെന്നൈ: രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് നടന് രജനീകാന്ത്. ഏതാനും മുസ്ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് പ്രതികരിച്ചത്. ‘രാജ്യത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും ഞാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്ലിം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,” രജനീകാന്ത് ട്വീറ്റ് ചെയ്തു. ഡല്‍ഹി കലാപത്തില്‍ കേന്ദ്രത്തിനെതിരെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR