കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്ത് മുപ്പതുവര്‍ഷം പിന്നിട്ട എസ്എല്‍ആര്‍സി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ‘ഹൃദ്രോഗം ആരോഗ്യ പരിപാലന ക്ലാസ് ‘ സംഘടിപ്പിച്ചു. പ്രശസ്ത കാർഡിയോളജിസ്റ് കോഴിക്കോട് മെട്രോ ഹോസ്പിറ്റല്‍ എം.ഡി ഡോ.മുഹമ്മദ് മുസ്തഫ പ്രഭാഷണം നടത്തി. ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ വസിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും അതില്‍ കൂടുതല്‍ രോഗികള്‍ ഉള്ളത് കേരളത്തിലാണെന്നും ഹൃദ്രോഗത്തിന്റെ മുഖ്യകാരണം അനിയന്ത്രിതമായ ആഹാരവും ആവശ്യമായ വ്യായാമം ഇല്ലായ്മയുമാണെന്നും ഡോ.മുഹമ്മദ് മുസ്തഫ പറഞ്ഞു. ശ്രദ്ധാപൂര്‍വമായ ആരോഗ്യപരിപാലനത്തിലൂടെ രോഗത്തെ പ്രതിരോധിക്കുവാനും ചികില്‍സിച്ചു സുഖപ്പെടുത്തുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ വിവിധ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മുസ്തഫ മറുപടി നല്കി. എസ്എല്‍ആര്‍സി ഡയറക്ടര്‍ കെ.വി അബ്ദുല്‍ ലത്തീഫ് മൗലവി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ എസ്എല്‍ആര്‍സി സംസ്ഥാന പ്രസിഡന്റ് പി.ഹാറുൻ അധ്യക്ഷത വഹിച്ചു. കെ.ഇഫ്തികാര്‍, കെ.എം.മുഹമ്മദ് അഷ്റഫ്, ഡോ.അഖില്‍ കളനാട് എന്നിവര്‍ ചോദ്യോത്തര വേള നിയന്ത്രിച്ചു.