Breaking News

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യക്കെതിരെ ബംഗ്ലദേശിന് 143 റണ്‍സ് വിജയലക്ഷ്യം

പെര്‍ത്ത്: വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ബംഗ്ലദേശിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 142 റണ്‍സെടുത്തത്. ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 17 പന്തുകള്‍ നേരിട്ട ഷഫാലി രണ്ടു ഫോറും നാലു സിക്‌സറുകളും സഹിതം 39 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് 37 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു. ബംഗ്ലദേശിനായി പന്നാ ഘോഷ്, സല്‍മ ഖാട്ടൂന്‍ എന്നിവര്‍ നാല് ഓവറില്‍ 25 റണ്‍സ് വീതം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ റണ്ണൗട്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top