Entertainment

ട്രെയിനില്‍ പാട്ടുപാടി പണം പിരിച്ചിട്ടുണ്ട്; ആ പണം കൊണ്ട് ഗോവയ്ക്ക് ട്രിപ്പു പോയി; രസകരമായ അനുഭവം പങ്കുവെച്ച് ആയുഷ്മാന്‍ ഖുറാന

സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള രസകരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന. സിനിമയില്‍ എത്തുന്നതിന് മുമ്പ് ട്രെയിനില്‍ പാട്ടുപാടി പണം പിരിച്ചിട്ടുണ്ടെന്ന് ആയുഷ്മാന്‍ പറയുന്നു. തിയറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെയായിരുന്നു പാട്ടുപാടിയത്. പാട്ടുകേട്ട് സഹയാത്രികര്‍ പണം തന്നിട്ടുണ്ടെന്നും ഇത് ഉപയോഗിച്ച് ഗോവയ്ക്ക് ട്രിപ്പുപോയിട്ടുണ്ടെന്നും താരം രസകരമായി പറഞ്ഞു. ട്രെയിനില്‍ പാട്ടുപാടിയതുകൊണ്ട് താന്‍ പരിശീലനം ലഭിച്ച ഗായകനാണെന്നാണ് താരം തമാശയായി പറയുന്നത്.

ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ആയുഷ്മാന്‍ ക്യാമറയ്ക്ക് മുന്നില്‍ സജീവമാകുന്നത്. പിന്നീട് അവതാരകനായി എത്തിയെങ്കിലും ആദ്യ സിനിമ സ്‌പെഷ്യലായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ആറ് സിനിമകള്‍ വേണ്ടെന്നുവെച്ചതായും ആയുഷ്മാന്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആയുഷ്മാന്റെ ‘ശുഭ് മംഗല്‍ സ്വാദ വാസ്ദാന്‍’എന്ന ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top