COA

കേബിള്‍ ടിവി പ്രവര്‍ത്തകര്‍ അനിഷേധ്യ ശക്തിയെന്ന് മന്ത്രി ജി സുധാകരന്‍; സിഒഎ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

കോട്ടയം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 12ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലകള്‍തോറുമുള്ള കൂട്ടായ്മകള്‍ വഴി അനിഷേധ്യമായൊരു ശക്തിയായി സിഒഎ മാറിയെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റിലയന്‍സ് PWD റോഡുകളില്‍ പോളുകള്‍ ഇടുന്നതിന് 6 മാസമായി നടക്കുകയാണ്. അനുവാദം കൊടുക്കാത്ത 100 കിലോമീറ്ററോളം റോഡുകളില്‍ അവര്‍ പോളുകള്‍ ഇടുകയാണ്. അവരുടെ കുത്തകാവകാശം അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. പറയുന്നതല്ല മാധ്യമങ്ങള്‍ ഇപ്പോള്‍ കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. തെറ്റായിയാണ് അവര്‍ കാര്യങ്ങള്‍ കൊടുക്കുകയാണ്,  ഇത് കുത്തകകളുടെ സ്വഭാവമാണ്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായി പ്രദേശികമായ വസ്തുതകളാണ് കേബിള്‍ ടിവിയില്‍ വരുന്നതെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ പദ്ധതി പ്രകാരം 1 ലക്ഷം വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് കൊടുക്കുന്ന പ്രഖ്യാപനവും സമ്മേളനത്തില്‍ ഉണ്ടായി.

സമ്മേളനത്തില്‍ സംഘടനയുടെ സില്‍വര്‍ ജൂബിലി മാഗസിന്റെ പ്രകാശനവും നടന്നു.

കേബിള്‍ ടിവി അസോസിയേഷന്‍ ഒരു വലിയ പ്രസ്ഥാനമാണ്.ഇലക്ട്രിസിറ്റി ബോര്‍ഡ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സിന്റെ കാര്യത്തിന്‍ സൗഹൃദപരമായ നടപടി എടുക്കണം., നാട്ടിന്‍ പുറത്തിന്റെ ടിവിയായ കേബിള്‍ ടിവി ഭംഗിയായി പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടി എടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പൊതുസമ്മേളനത്തിന് മുന്‍പ് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അക്ഷരനഗരിയെ വര്‍ണ്ണാഭമാക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര  നാഗമ്പടത്ത് നിന്ന് ആരംഭിച്ച് തിരുനക്കരയില്‍ സമാപിച്ചു.

തോമസ് ചാഴിക്കാടന്‍ എംഎല്‍എ, എംഎല്‍എമാരായ മാണി സി കാപ്പന്‍, എംഎല്‍എ മോന്‍സ് ജോസഫ്,മുന്‍ എംഎല്‍എ വിഎന്‍ വാസവന്‍ ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കുഞ്ഞുമോന്‍,

വ്യപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു, സിഒഎ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെവി രാജന്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനറും കെസിബിഎല്‍ ചെയര്‍മാനുമായ പ്രവീണ്‍ മോഹന്‍, കണ്‍വീനര്‍മാരായ നിസാര്‍ കോയപറമ്പില്‍, സിബി, മറ്റ് ജനപ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top