Breaking News

കൊല്ലത്ത് കണ്ടെടുത്ത വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം; സ്ഥലത്ത് പരിശോധന


കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമെന്ന് സംശയം.  POF എന്നാണ് വെടിയുണ്ടയുടെ മേല്‍ എഴുതിയിരിക്കുന്നത്.പാകിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറിയെന്ന് ചുരുക്കപ്പേരെന്നാണ് സംശയം.സ്ഥലത്ത് വീണ്ടും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. എസ്പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചു. 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top