കോട്ടയം: നാളെ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ഭാരത് ബന്ദിനെ പിന്തുണച്ച് ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഞായറാഴ്ചത്തെ ഹര്‍ത്താല്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ. പാല്, പത്രം വിതരണം, മെഡിക്കല്‍ ഷോപ്പ്, ആംബുലന്‍സ് സര്‍വീസ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ എന്നിവയെ ഹാര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ചെയര്മാന് എ.കെ. സജീവ്, ജനറല്‍ കണ്‍വീനര്‍ അഡ്വ. പി.ഒ. ജോണ്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് പിന്തുണച്ചാണ് ദലിത് സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആര്‍മി, കെ.സി.എസ്, ഡി.എച്ച്.ആര്.എം, എ.കെ.സി.എച്ച്.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോര്‍, എന്‍.ഡി.എല്‍.എഫ് എന്നിവ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx