നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെപ്പറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമാണ് നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ അറസ്റ്റുമായി ബന്ധപ്പെട്ട് സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായത്. പ്രതികള്‍ക്ക് ജാമ്യം നല്കിയ ഉത്തരവ് ചോദ്യംചെയ്യാതെ പൊലീസുകാരെ അറസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx