കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ...
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേക്ക്. പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെപ്പറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്...
നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. ആറ് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊച്ചി സിജെഎം കോടതിയില്‍ എഫ് ഐആര്‍ സമര്‍പ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഇടുക്കി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡിമരണത്തില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച പറ്റിയെന്ന് തെടുപുഴ സിജെഎമ്മിന്റെ അന്വേഷണറിപ്പോര്‍ട്ട്. 24 മണിക്കൂറിലധികം പ്രതിയെ കസ്റ്റഡിയില്‍ വെച്ചത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല. ആശുപത്രി രേഖകള്‍ പരിശോധിച്ചില്ല. മജിസ്ട്രേറ്റ്...
നെടുങ്കണ്ടം കസ്റ്റഡി മരണം സിബി ഐ അന്വേഷിക്കും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. സംശയം ദൂരീകരിക്കാന്‍ സിബി ഐ അന്വേഷിക്കട്ടെയെന്ന് മന്ത്രിസഭ. രാജ്കുമാറിന്റെ മരണം സിബി ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ...
രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന പരിക്കുകളാണ് രാജ്കുമാറിന്റെ ദേഹത്ത് ഉണ്ടായിരിക്കുന്നത്.പുതിയ 22 പരിക്കുകള്‍ കണ്ടത്തി. മര്‍ദ്ദനത്തില്‍ വൃക്ക അടക്കം അവയവങ്ങള്‍ തകരാറിലായി.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പോലീസുകാരുടെ മൊഴികളില്‍ വൈരുധ്യം. സംഭവങ്ങളെ കുറിച്ചും സമയം സംബന്ധിച്ചുമുള്ള വിവരണം പലതരത്തിലാണ് ഇവര്‍ പറയുന്നത്. ചോദ്യം ചെയ്യല്‍ നീളുന്നതുകൊണ്ടാണ് കൂടുതല്‍ അറസ്റ്റ് വൈകുന്നത.് കൃത്യമായ മൊഴികള്‍...
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതിയായ മുന്‍ എസ് ഐ സാബുവിന്റെ ജാമ്യാപേക്ഷ തള്ളി. സാബുവിനെതിരെ ഗുരുതര ആരോപണങ്ങളെന്ന് പീരുമേട് മജിസ്ട്രറ്റ് കോടതി.
ഇടുക്കി: നെടുങ്കണ്ടം ഉരുട്ടികൊലയുമായി ബന്ധപ്പെട്ട് 2 പോലീസുകാര്‍ ഒളിവില്‍. എ എസ് ഐ സി.ബി. റെജിമോന്, ഡ്രൈവര്‍ നിയാസ് എന്നിവരാണ് ഒളിവില്‍. കൂടുതല്‍ അറസ്റ്റ് നടക്കാനിരിക്കെയാണ് ഇവര്‍ ഒളിവില്‍പ്പോയത്. നെടുങ്കണ്ടം...