കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള സാംസ്കാരിക തനിമ വിളിച്ചോതുന്ന വ്യത്യസ്തമായ കലാരൂപങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയോടുകൂടിയാകും സംസ്ഥാനസമ്മേളനത്തിന് തുടക്കമാകുക. നാളെ വൈകിട്ട് നാഗമ്പടത്തു നിന്നും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ശക്തി പ്രകടിപ്പിച്ചു കൊണ്ടുള്ള വന്‍ പ്രകടനം തിരുനക്കര മൈതാനത്തെ സമ്മേളന വേദിയിലേക്ക് നടക്കും. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനാകുന്ന ചടങ്ങില്‍ തോമസ് ചാഴിക്കാടന് മുഖ്യാതിഥിയാകും.
സമ്മേളനത്തില്‍ സംഘടനയുടെ സില്‍വര്‍ ജൂബിലി മാഗസിനിന്റെ പ്രകാശനവും ഉണ്ടാകും. ജില്ലയിലെ മറ്റ് എംഎല്‍എമാര്‍, നഗരസഭാ ചെയര്മാന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള പ്രതിനിധികളും സാംസ്കാരിക നായകരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കെസിബിഎല്‍ ചെയര്മാന് പ്രവീണ്‍ മോഹന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.